Wednesday, April 21, 2010

**~നിര്‍വൃതി~**









“കണ്ടൂ ഞാന്‍ നിത്യവും നീലാംബരീതീരത്ത്
കന്മഷി പടര്‍ന്നൊരു കവിള്‍തടതേ….
മനസ്സിന്റെ പുസ്തകതാളിലാ ചിത്രത്തെ..ഒരു മയില്‍പ്പീലിയായ് കാത്ത് വെച്ചു…”
“ഒരു മാത്ര വെറുതെയാ മിഴികള്‍ ദര്‍ശിക്കുവാന്‍
വേഴാംബലായ് ഞാന്‍ കാത്തിരുന്നു……
പുലര്‍മഞ്ഞു പൊഴിയുന്ന സുന്ദര വേളയില്‍,,
ദേവന്‍തന്‍ നടയില്‍ഞാന്‍ കണ്ടുമുട്ടി..
ഒരു മന്ദസ്മിതം തൂകും നിന്‍ മധുരാനനത്തിലും ,കണ്ടൂ ഞാനായിരം സൂര്യശൊഭ…”
“ കളഭം മെഴുകിയ നിന്‍മേനി കണ്ടൂ ഞാന്‍ശങ്കിച്ചു ,ഇതു നിന്‍ വര്‍ണമോ,കളഭപൊലിമയൊ….
ശ്രീകോവിലുള്ളില്‍ തന്‍ മൂര്‍ത്തികണക്കെ ഞാന്‍ആ വശ്യസൌന്ദര്യത്തില്‍ മയങ്ങി നിന്നു…
തുളസിക്കതിര്‍ച്ചൂടിയാ മുടിക്കെട്ടിനെ
ശേഷനായ് ചുറ്റുവാനാഗ്രഹിച്ചു…”
“നിലവിളക്കേന്തി നീ പടിവാതില്‍ താണ്ടുന്നദൃശ്യവും മനതാരില്‍ കാത്തു വെച്ചു…
നിലവിലക്കിന്‍ പ്രഭ ചൊരിയുന്നതെന്നപോലെന്‍ ഗൃഹത്തിനും
പ്രകാശമാകുവാനാഗ്രഹിച്ചു…”
“..പേരറിയില്ല നിന്‍ ദേശമറിയില്ല…
നാളെ കണ്‍പാര്‍ക്കുമോ എന്നുമറിയില്ല,എങ്കിലും പ്രിയതമേ,..കല്‍പ്പാന്തകാലംഞാന്‍ നീയെന്ന നിര്‍വൃതിയില്‍ അലിഞ്ഞുചേരും….”